കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജ് ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഹൈക്കോടതി വിമര്‍ശിച്ചു.
പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് എന്തിനാണ് എന്നാണ് ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്. അതുപോലെ തന്നെ മുന്നറിയിപ്പ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചുവെന്ന കാര്യം ഹര്‍ജിയില്‍ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
അരുദ്ധതി റോയ് പുകവലിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കവര്‍ പേജിലുണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് എന്തുതരം പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പൊതുതാല്‍പര്യ ഹര്‍ജിക്ക് പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
