ചുരുളിക്കൊമ്പന്റെ ആരോഗ്യനില മോശമായി തുടരുന്നു

SEPTEMBER 13, 2025, 11:09 PM

പാലക്കാട്: ചുരുളിക്കൊമ്പന്‍ എന്ന PT5 കാട്ടാനയുടെ ആരോഗ്യനില മോശമായി തുടരുന്നതായി റിപ്പോർട്ട്. ആനയ്ക്ക് അധിക ദൂരം നടക്കാന്‍ കഴിയുന്നില്ലെന്നും തീറ്റയും വെള്ളവും എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും ആണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം കണ്ണിന് പരിക്ക് പറ്റിയ ചുരുളി കൊമ്പന് നേരത്തെ ചികിത്സ നല്‍കിയിരുന്നു.ആനയ്ക്ക് വലിയ രീതിയില്‍ കാഴ്ച പരിമിതി ഉണ്ടെന്ന് അന്നുതന്നെ കണ്ടെത്തിയിരുന്നു. കാഴ്ചാ പരിമിതിക്കപ്പുറം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ആനയ്ക്കുണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോൾ ചുരുളിക്കൊമ്പന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കാട്ടിനുള്ളില്‍വെച്ച് മറ്റ് ആനകളുമായി ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റതാകാം എന്നാണ് കരുതുന്നത്. മയക്കുവെടിവെച്ച് പിടികൂടി ചികിത്സിക്കുന്നതിന് ആനയുടെ ആരോഗ്യം അനുവദിക്കില്ലെന്നും ആനയെ ബേസ് ക്യാമ്പില്‍ എത്തി ചികിത്സ നല്‍കണമെന്നും ആണ് ആനപ്രേമി സംഘം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ വനമന്ത്രിക്ക് നേരത്തെ ആനപ്രേമി സംഘം പരാതി നല്‍കിയിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam