തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ വ്യാപക പരിശോധനക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. അംഗീകാരമില്ലാത്ത ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന്‍ വഴിയെത്തുന്ന ഇത്തരം പല വസ്തുക്കളിലും നിര്‍മ്മാതാക്കളുടെ പേര്, നിര്‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരില്‍ വ്യാജ പരസ്യം നല്‍കി ഗുളികകള്‍, ഓയിന്‍മെന്റ്, തൈലം എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനല്‍ നടപടി സ്വീകരിക്കാനും മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറത്ത് എഫ് ട്യൂണ്‍ എന്ന പേരിലുള്ള ഫേസ്‌ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
