എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തു; കുത്തിയിരിപ്പ്  പ്രതിഷേധം അവസാനിപ്പിച്ച് ഗവര്‍ണര്‍

JANUARY 27, 2024, 1:14 PM

കൊല്ലം : എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കുത്തിയിരിപ്പ് അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ്  പ്രതിഷേധം അവസാനിപ്പിച്ചത്. 17 എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. 

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സമരത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും ഇത്തരക്കാർ മുഖ്യമന്ത്രിയുടെ ദിവസ വേതനക്കാരാണെന്നും ഗവർണർ ആരോപിച്ചു. 

പോലീസ് വാഹനത്തിലാണ് സമരക്കാരെ കൊണ്ടുവന്നത്. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പ്രതിഷേധക്കാരെ ഇങ്ങനെ പൊലീസ് കയറൂരി വിടുമോയെന്നും ഗവർണർ ചോദിച്ചു.

vachakam
vachakam
vachakam

തൻ്റേത് പ്രതിഷേധമല്ലെന്നും നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

കൊല്ലം നിലമേലിലാണ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്. യാത്രയ്ക്കിടെ  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയര്‍ത്തു.

vachakam
vachakam
vachakam

തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam