പത്തനംതിട്ട: ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.
പമ്പാ മണപ്പുറത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സംഗമത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശബരിമലയുടെ ഭാവി വികസനവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തീർഥാടക സീസൺ കുറ്റമറ്റ രീതിയിൽ നടത്താനായത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും സന്ദേശം വായിച്ചു കൊണ്ടാണ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
