ആദ്യമായാണ് 'സർഗ്ഗവേദിയിൽ' ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്.' The girl in Scarlet Hijab'. സുരേഷ് കുമാർ എഴുതിയ അതീവ ഹൃദ്യമായ ഇംഗ്ലീഷ് നോവലാണിത് സത്യത്തിൽ ഇതിനെ ഒരു നോവലിന് അതീതമായി ചരിത്രാഖ്യായിക ആയി അവലോകനം ചെയ്യുന്നതായിരിക്കും ഉചിതം. ചരിത്രം ഈ നോവലിൽ ഊടും, പാവും പോലെ ഇഴപിരിഞ്ഞു കിടക്കുന്നു.
ജയപ്രകാശ് നാരായൺ, ഈ നോവലിലെ ഒരു ശിൽപം പോലെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഗാന്ധിജി, ഇ.എം.എസ്, എ.കെ. ഗോപാലൻ, സുഭാഷ് ചന്ദ്രബോസ്, ആർ. ശങ്കർ ഇവരെല്ലാവരും പലപ്പോഴായി നോവലിൽ പ്രത്യക്ഷപ്പെടുന്നു. വൈക്കത്തു ജനിച്ചു ഐഎംഎയിൽ പ്രവർത്തിച്ചു, ഗാന്ധിജിയുടെ അനുയായി ആയി ഇംഗ്ലീഷുകാർക്കു എതിരായി പ്രവർത്തിച്ചു.
സംഹിതകളിൽ അടിയുറച്ചു നിന്ന് മുന്നോട്ട് നീങ്ങിയ നേതാവാണ് കർണ്ണൻ. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. മലയാള ഭാഷക്കും, സാഹിത്യത്തിനും, വേണ്ടി കാലാകാലമായി പ്രവർത്തിക്കുന്ന ഒരു സംഘടന എന്തുകൊണ്ട് ചുവടുമാറി പ്രവർത്തിക്കുന്നു എന്നത് ന്യായമായി ഉയർന്നു വരാവുന്ന ചോദ്യമാണ്. പുതുതലമുറ മലയാള ഭാഷയിൽ നിന്നും കുറച്ചൊക്കെ അകലുകയും, കുടിയേറി വരുന്നവരിൽ ഭൂരിഭാഗവും ഇംഗ്ലീഷിൽ പ്രാവീണ്യം ഉള്ളവരും ആകുമ്പോൾ, ഇംഗ്ലീഷ് ഭാഷയിലുള്ള സൃഷ്ടികൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന് ആദ്യപടിയായി ആണ് സുരേഷ് കുമാറിന്റെ പുസ്തകം പ്രസാധനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തത്.
ഇന്ത്യൻ ഇൻഡിപെൻഡെൻസിന് മുമ്പുള്ള കാലം, പിന്നെ ആയിരത്തി എൺപത്തൊന്നു കാലം ഈ രണ്ടു കാലങ്ങളിലായി കഥ നടക്കുന്നു. ചുമന്ന തട്ടം ധരിച്ച ഒരുമുസ്ലിം പെൺകുട്ടി അബുദാബിയിൽനിന്നു പഠിക്കാനായി കേരളത്തിൽ എത്തുമ്പോൾ അവൾ ഹിന്ദു വിഭാഗത്തിൽ പെട്ട ഒരാളുമായി പ്രണയത്തിലാകുമ്പോൾ കഥ കുറച്ചു കൂടി ജാതി വിഭാഗിയത്തിലേക്ക് കടക്കുന്നു. രാഷ്ട്രിയവും, ജാതിയും, കുടുംബ ബന്ധങ്ങളും കൂടി കുഴഞ്ഞ കഥ ഒരു വലിയ നോവലിന്റെ ക്യാൻവാസിലേക്കു ചാലിച്ചു ചേർക്കുമ്പോൾ ഹൃദ്യമായ നോവൽ പിറക്കുന്നു.
ജൂലൈ ഇരുപതാം തീയതി വൈകുന്നേരം കേരള സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ പല പ്രമുഖരും പുസ്തകത്തെ വിലയിരുത്തി സംസാരിക്കുകയുണ്ടായി. സർഗ്ഗവേദിയെ പ്രതിനിധികരിച്ചു മനോഹർ തോമസ് പുസ്തകത്തെപ്പറ്റിയും അതിന്റെ ഭാഷയെപറ്റിയും, രചനാരീതിയെ വിലയിരുത്തിയും സംസാരിച്ചു. പുസ്തകത്തെപറ്റിയുള്ള സമഗ്രമായ പഠനമാണ് രാജുതോമസ് കാഴ്ചവെച്ചത് .
ഡോ. തോമസ് എബ്രഹാം, പ്രൊഫ. അമ്മിണി, സ്റ്റീഫൻ,അലക്‌സ് എസ്തപ്പാൻ, ജോസ് ചെരിപുരം, എൽസി യോഹന്നാൻ ശങ്കരത്തിൽ, ആലത്തൂർ, ഡോ.സയ്യദ് അഹമ്മദ് എന്നിവർ പുസ്തകത്തെ ആസ്പദമാക്കി പ്രസംഗിക്കുകയുണ്ടായി.
മറുപടിയായും ഇങ്ങനെ ഒരു പുസ്തകം എഴുതാൻ ഉണ്ടായ സാഹചര്യത്തെപ്പറ്റിയും എഡിറ്റിംഗിന്റെ കാര്യത്തിൽ ഉണ്ടായ ശ്രദ്ധയെപറ്റിയും, തന്റെ ജീവിതം നോവലിന്റെ ഇടവഴികളിൽ എത്രമാത്രം
താതാത്മ്യം പ്രാപിച്ചു കിടക്കുന്നുണ്ട് എന്നതിനെപ്പറ്റിയും, ഹൃദ്യമായ ഭാഷയിൽ സുരേഷ് കുമാർ മറുപടി പ്രസംഗം നടത്തി. മാത്രമല്ല അദ്ദേഹത്തിന്റെ സർഗ്ഗചേതനയിൽ നിന്നും ഇനിയും പല സൃഷ്ടികളും വരാനുണ്ടെന്നും താൻ അതിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
