കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സിഐയുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്. കാക്കി ഹെൽമറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും, കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ് മർദിച്ചത് എന്നുമായിരുന്നു അഭിലാഷ് ഡേവിഡിന്റെ വിശദീകരണം.
അതേസമയം വടകര കണ്ട്രോൾ റൂം സിഐയായ അഭിലാഷ് ഡേവിഡാണ് തന്നെ തല്ലിയത് എന്നും, ഇയാൾ സിപിഐഎം ഗുണ്ടയാണ് എന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. ഡിവൈഎസ്പി ഹരിപ്രസാദ് ഒരു കയ്യിൽ ഗ്രനേഡും മറു കയ്യിൽ ലാത്തിയുമായി മർദിച്ചു. സംഘർഷം ഉണ്ടാക്കിയത് ശബരിമലയിൽ നിന്നും ശ്രദ്ധ തിരിക്കനാണെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്