കൊച്ചി: കൊല്ലം ചിതറയിലെ യുവാവിൻ്റെ കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് വ്യക്തമാക്കി എഫ്ഐആർ. പ്രതികളുടെ പരസ്യ മദ്യപാനം സുജിൻ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
അതേസമയം ക്ഷേത്രോത്സവത്തിൽ പ്രതികൾ പ്രശ്നമുണ്ടാക്കിയത് സുജിനും സുഹൃത്തായ അനന്തുവും ചോദ്യം ചെയ്തിരുന്നു. സുജിനെ കുത്തിയത് ഒന്നാം പ്രതി സൂര്യജിത്താണ് എന്നാണ് എഫ്ഐആറിൽ പറയുന്നത്. കുത്താനായി മറ്റ് പ്രതികൾ ചേർന്ന് സുജിനെ ബലമായി പിടിച്ചുവെച്ചു കൊടുത്തു. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനെ കുത്തിയത് രണ്ടാം പ്രതി ലാലുവാണ്.
പരിക്കേറ്റ അനന്തു ചികിത്സയിൽ തുടരുകയാണ്. ഇരുവരെയും കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്