കോടാലിയിലെ പാമ്പ് ഭീതി തുടരുന്നു; പരിശോധനയിൽ ഉറവിടം കണ്ടെത്താനായില്ല, വീട് വിട്ട് പോകുകയാണെന്ന് കുടുംബം

APRIL 24, 2026, 1:58 AM

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. ‘സർപ്പ’ ടീം വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധനയും ഫലം കണ്ടില്ല.

ബാത്ത്റൂമിന്റെ പൈപ്പിലൂടെ പാമ്പ് കടക്കുന്നു എന്ന സംശയത്തെ അടിസ്ഥാനമാക്കിയാണ് പരിശോധന നടന്നത്. പാമ്പ് കയറാൻ സാധ്യതയുള്ള ഭാഗങ്ങൾ സീൽ ചെയ്യാനാണ് തീരുമാനം. വീടിനും പരിസര പ്രദേശങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണം തുടരും.

അതേസമയം, ചികിത്സയിലുള്ള അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. “ഇനിയും ഭാഗ്യം പരീക്ഷിക്കാനില്ല, സമാധാനം പൂർണമായും നഷ്ടപ്പെട്ടു” എന്നാണ് പിതാവ് സിൽജോയും മാതാവ് ജോൺസിയും പറയുന്നത്.

vachakam
vachakam
vachakam

വീട്ടിൽ നിന്നു വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ആശങ്ക വർധിച്ചു. ശുചിമുറിയിൽ നിന്നാണ് പുതിയതായി പാമ്പിനെ പിടികൂടിയത്. ഇതോടെ ഈ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

മുന്‍പ് നാല് തവണയും കണ്ടെത്തിയത് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകളായിരുന്നു. ഈ പാമ്പിന്റെ കടിയേറ്റാണ് എട്ട് വയസുകാരൻ ആൽജോ മരിക്കുകയും സഹോദരൻ അനോഷ് ഗുരുതരാവസ്ഥയിലാകുകയും ചെയ്തത്.

കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന സംശയത്തെ തുടർന്ന് വീടിന് ചുറ്റും വനംവകുപ്പ് തീയിട്ടും പരിശോധന നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam