കാസർഗോഡ്: ദേശീയപാത നിർമാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ജീവനൊടുക്കുമെന്ന ഭീഷണിയുമായി കുടുംബം. ബേവിഞ്ചയിൽ ആണ് കുടുംബത്തിന്റെ ഭീഷണി. നഷ്ടപരിഹാരം നൽകാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം ചർച്ചയ്ക്ക് ശേഷം തുടർ നടപടിയെടുക്കുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി സംസാരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇന്ന് വീട് പൊളിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചർച്ചയ്ക്ക് ശേഷം തുടർനടപടിയെടുക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
