ഇടുക്കി: റാപ്പർ വേടന്റെ സംഗീതപരിപാടി സംബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് സുരക്ഷയും കാണികളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് വൈകീട്ട് 7.30ന് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്.
അതേസമയം 8000 പേർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലപരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേരെത്തുന്ന സാഹചര്യമുണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 200 പൊലീസുകാരെയാണ് വിന്യസിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്