ഡൽഹി: സിഎംആര്‍എല്‍ എക്‌സലോജിക കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മുന്‍പ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡല്‍ഹി കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
സിഎംആര്‍എല്‍ ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എസ്എഫ്ഐഒയും വകുപ്പും തമ്മില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ കുറവ് കാരണമാണ് അഡീഷണല്‍ സെഷന്‍സ് കോടതിയിൽ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതെന്നും ഇത് മനപ്പൂര്‍വ്വം ഉണ്ടായതല്ലെന്നുമാണ് ഇതിൽ കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്