കെ ജി ജയന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്  വൈകിട്ട് അഞ്ചരയ്ക്ക്

APRIL 17, 2024, 7:29 AM

കൊച്ചി: അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറയില്‍ നടക്കും. വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം.

രാവിലെ എട്ടരയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 

ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ ജി ജയന്റെ ഭൗതിക ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

രാവിലെ എട്ടരയോടെ മകന്‍ മനോജ് കെ ജയന്റെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിക്കും.  

വൈകീട്ട് അഞ്ച് മണി വരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. സംഗീത-സിനിമാ ലോകത്ത് നിന്നുള്ളവര്‍ ഇവിടെയെത്തിയാവും അന്തിമോപചാരം അര്‍പ്പിക്കുക. തുടര്‍ന്ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam