ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് കോടതി. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ മൂവാറ്റുപുഴ വിജിലൻസ് കോടതി അംഗീകരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടെ തുടർനടപടികളും അവസാനിപ്പിച്ചു.
നേരത്തേ അന്വേഷണസംഘം റിപ്പോർട്ട് വിജിലൻസ് കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. കേസിലെ സാക്ഷിമൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു. 194 സാക്ഷികളുടെ മൊഴിയെടുത്തതില്‍ സൈബി ജോസിന്‍റെ കക്ഷികളാരും കോഴ നല്‍കാൻ പണം നല്‍കിയതായി വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇയാൾക്കെതിരായ ആരോപണങ്ങൾ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ടായിരുന്നു.
അതേസമയം റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ സൈബി ജോസിനെതിരായ എഫ്.ഐ.ആറും റദ്ദാക്കേണ്ടി വരും. ഹൈ കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍നിന്നും കോഴ വാങ്ങിയെന്ന കേസില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. 10 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ മൂന്നുമാസം മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്