തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദ എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി വിജിലൻസ് കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട്. സാക്ഷി മൊഴികളുടെ പകർപ്പും ഹാജരാക്കി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നേരത്തെ കേസ് ഡയറി ഹാജരാക്കാൻ വിജിലൻസ് വിമുഖത കാണിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്