പാലക്കാട്: മണ്ണാർക്കാട് അലനല്ലൂർ വെള്ളിയാർപുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. അലനല്ലൂർ ഏലംകുളവൻ യൂസഫിൻ്റെ മകൻ സാബിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 26 വയസായിരുന്നു. വിദേശത്തായിരുന്ന സാബിത്ത് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വെള്ളം കയറിയ പാലത്തിലെ തടസ്സങ്ങൾ നീക്കുന്നതിനിടെ ആണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. മണ്ണാർക്കാട് കണ്ണംകുണ്ട് പാലത്തിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.
അതേസമയം സാബിത്തിനെ കാണാതായതിനെത്തുടർന്ന് മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.45 വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്നാണ് മൃതദേഹം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്