‘പാർട്ടിയെ ഈ നിലയിലാക്കിയത് ചിലരുടെ സമീപനം’; എ.കെ. ശശീന്ദ്രനെതിരെ പി.സി. ചാക്കോ

JUNE 10, 2026, 6:11 AM

എറണാകുളം: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ. ഏത് പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും എൻസിപിക്ക് വിജയിക്കാനാകുന്ന മണ്ഡലമായിരുന്നു എലത്തൂരെന്നും, ഇന്ന് എം.എൽ.എമാർ ഇല്ലാത്ത പാർട്ടിയായി എൻസിപി മാറിയതിൽ നേതൃത്വത്തിന്റെ സമീപനത്തിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്കാണ് ചിലർ പ്രാധാന്യം നൽകിയതെന്ന് പരോക്ഷമായി വിമർശിച്ച പി.സി. ചാക്കോ, “പാർട്ടി വേണ്ട, ഒറ്റയ്ക്ക് എല്ലാം നേടാമെന്ന് കരുതിയവരാണ് സംഘടനയെ ഈ അവസ്ഥയിലെത്തിച്ചത്” എന്ന് പറഞ്ഞു.

മുൻ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസിന്റെ നേതൃത്വത്തെയും അദ്ദേഹം വിമർശിച്ചു. തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡന്റായതിന് ശേഷം ഒരു ജില്ലാ യോഗം പോലും വിളിച്ചിരുന്നില്ലെന്നും പാർട്ടി മാസങ്ങളായി ദയനീയ അവസ്ഥയിലായിരുന്നുവെന്നും ചാക്കോ പറഞ്ഞു.

vachakam
vachakam
vachakam

ദേശീയ നേതൃത്വത്തോട് നടത്തിയ ആവശ്യപ്രകാരമാണ് സംസ്ഥാന പ്രസിഡന്റിനെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പി.എം. സുരേഷ് ബാബു സംസ്ഥാന പ്രസിഡന്റായതിലൂടെ പാർട്ടിക്ക് പുതിയ ഊർജം ലഭിച്ചിട്ടുണ്ടെന്നും ഇത് ഏറ്റവും മികച്ച തീരുമാനമാണെന്നും പി.സി. ചാക്കോ അഭിപ്രായപ്പെട്ടു.

“ഈ പാർട്ടിയെ എഴുതിത്തള്ളാൻ കഴിയില്ല. എൻസിപി ശക്തമായി തിരിച്ചുവരും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam