തിരുവനന്തപുരം: മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന (40) യാണ് മരിച്ചത്.
അതേസമയം മീനയും ഒൻപതാം ക്ലാസുകാരൻ മകനും സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ദേശീയപാതയിൽ യു ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. മകൻ അഭിമന്യു പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. രാവിലെ ആറ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
