കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം; എട്ടാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

AUGUST 15, 2025, 5:44 AM

ആലപ്പുഴ: ചേർത്തലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചതായി റിപ്പോർട്ട്. മംഗലശ്ശേരി വിഷ്ണുപ്രകാശ് - സൗമ്യ ദമ്പതികളുടെ മകനായ അഭിജിത്ത് വിഷ്ണു (13) ആണ് മരിച്ചത്. പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. 

കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് എസ്പിസി കേഡറ്റ് ആണ്. സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മൂന്നുകൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam