മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരിൽ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയൻവിള ലക്ഷംവീട്ടിൽ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടിൽ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്.
പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയൽക്കര വീട്ടിൽ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയ്യതി പൂങ്കുളത്തെ ടർഫിനടുത്ത് വച്ചാണ് പ്രതികൾ സുരേഷിനെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
അതേസമയം കേസിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്