കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയരുന്ന വിവാദങ്ങൾക്ക് വ്യക്തിപരമായ മറുപടിക്കില്ലെന്നും പാർട്ടി എല്ലാത്തിനും കൃത്യമായ മറുപടി നൽകുമെന്നും തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമള. തളിപ്പറമ്പ് ഇടതുകോട്ടയാണെന്നും ജനങ്ങൾക്കിടയിൽ വിവാദങ്ങൾ ചർച്ചയാകുന്നില്ലെന്നും ശ്യാമള വ്യക്തമാക്കി.
മുൻ സി.പി.ഐ.എം നേതാവും നിലവിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ടി.കെ. ഗോവിന്ദൻ നടത്തിയ വാർത്താ സമ്മേളനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് ശ്യാമള പറഞ്ഞു.
വാർത്താ സമ്മേളനത്തിന് രണ്ട് ദിവസം മുൻപും താൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ഇത്തരം വിവാദങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും ജനങ്ങൾ അത് ഏറ്റെടുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിത്വം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെന്നും ഇത് പൂർണ്ണമായും പാർട്ടിയുടെ തീരുമാനമാണെന്നും പി.കെ. ശ്യാമള പ്രതികരിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അവർ വ്യക്തത വരുത്തി:
"ആരുടെയും പ്രേരണയാലല്ല ഞാൻ പ്രസ്ഥാനത്തിലേക്ക് വന്നത്. പുരോഗമന ആശയങ്ങളിൽ വിശ്വസിച്ചും പാവപ്പെട്ടവരെ സഹായിക്കാനും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുമാണ് ഞാൻ സംഘടനയുടെ ഭാഗമായത്. വിവാഹത്തിന് മുൻപേ തന്നെ ഞാൻ പാർട്ടിയിലുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിയാണ് എന്റെ കരുത്ത്." - പി.കെ. ശ്യാമള കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
