ഹോസ്റ്റലില്‍ പത്തുവയസുകാരന് മര്‍ദനം: കുട്ടിയുടെ കാൽ ഒടിഞ്ഞു

OCTOBER 19, 2025, 8:55 AM

തൃശൂര്‍: അതിരപ്പിളളിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. പോത്തുപാറ ഉന്നതിയിലെ പത്തുവയസുകാരനാണ് മര്‍ദനമേറ്റത്.

ഇതേ ഹോസ്റ്റലിലെ ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കുട്ടിയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പത്തുവയസുകാരന്റെ കാല്‍ ഒടിഞ്ഞു. ഇരുവരും വെറ്റിലപ്പാറ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

മര്‍ദനമേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കി. അതേസമയം, മര്‍ദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതര്‍ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam