ഡല്‍ഹി: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന കോടതി രജിസ്ട്രിക്ക് കൈമാറി. ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, എന്‍. കെ. സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടത്.
പരാതിക്കാരിയുടെ അഭിഭാഷകന്‍ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ മുദ്ര വെച്ച കവറില്‍ ചില രേഖകള്‍ കോടതിക്ക് കൈമാറിയെങ്കിലും അതിലുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവും ഹര്‍ജിയില്‍ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
