കണ്ണീരോടെ യാത്രാമൊഴി; മതപരമായ ചടങ്ങുകളില്ലാതെ സലിം കുമാറിന് അന്ത്യവിശ്രമം

JUNE 7, 2026, 7:17 AM

എറണാകുളം: മലയാള സിനിമയുടെ പ്രിയതാരം സലിം കുമാറിന് കേരളം കണ്ണീരോടെ യാത്രാമൊഴി നൽകി. പറവൂരിലെ വസതിയായ ‘ലാഫിങ് വില്ല’യിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ചായിരുന്നു സംസ്കാരം നടന്നത്.

അവസാനമായി പ്രിയതാരത്തെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് പറവൂരിലെ വീട്ടിലേക്കും ടൗൺഹാളിലേക്കും ഒഴുകിയെത്തിയത്. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ, സഹപ്രവർത്തകർ, സിനിമാപ്രേമികൾ, നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

രാവിലെ അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം ടൗൺഹാളിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിന് വെച്ചു. ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

vachakam
vachakam
vachakam

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം തുടങ്ങിയവർ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ, മാത്യു കുഴൽനാടൻ, പി.സി. വിഷ്ണുനാഥ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സംവിധായകൻ കമൽ, രമേശ് പിഷാരടി, നവ്യ നായർ, ദിലീപ്, ബാബുരാജ്, ഹരിശ്രീ അശോകൻ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആന്റണി പെരുമ്പാവൂർ, മഹേഷ് നാരായണൻ, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖരും ടൗൺഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

സലിം കുമാറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ വി.ഡി. സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയും അന്ത്യോപചാരം അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി.

ന്യുമോണിയയെ തുടർന്ന് ചികിത്സയിലായിരുന്ന സലിം കുമാർ ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് അന്തരിക്കുകയായിരുന്നു. ഹാസ്യവും ഗൗരവവുമൊന്നിച്ച് മലയാള സിനിമയ്ക്ക് അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച കലാകാരന് കേരളം ഹൃദയഭാരത്തോടെയാണ് വിടനൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam