കാസര്‍കോട്: കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. പാദപൂജ ചെയ്യിപ്പിക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. ഗുരുപൂര്‍ണ്ണിമ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതിയുടെ നേതൃത്യത്തില്‍ ആദരിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു പാദ പൂജ. സ്‌കൂളിലെ വിദ്യാര്‍ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയില്‍ ഇരിക്കുന്ന അധ്യാപകരുടെ കാല്‍ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു.
വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകള്‍ ചെയ്യിപ്പിക്കുന്നത് അപരിഷ്‌കൃതമായ ആചാരമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
