തൃശൂർ: വിദ്വേഷ പരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഓണാഘോഷം വേണ്ടെന്ന് രക്ഷിതാക്കളോട് പറഞ്ഞത്.
ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നാണ് രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശത്തിൽ അധ്യാപിക പറയുന്നത്.
തുടർന്ന് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
