തൃശൂർ: കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്.
രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്.
കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്