ഇടുക്കി: മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് വിദേശ വിനോദ സഞ്ചാരികളെ തടഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. വിനോദ സഞ്ചാരികൾ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് പോകാൻ തുടങ്ങുന്നതിനിടയാണ് സംഭവം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഇസ്രായേലിൽ നിന്നുള്ള വനിതകളെയാണ് ഡ്രൈവര്‍മാര്‍ തടയാൻ ശ്രമിച്ചത്. ഓൺലൈൻ ടാക്സി ഡ്രൈവർ മൂന്നാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. പിന്നാലെ ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കി എന്നാണ് പുറത്തു വരുന്ന വിവരം. പരാതി ഇല്ലാത്തതിനാൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
