തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തതായി റിപ്പോർട്ട്. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ് എന്നും അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നുമാണ് മൊഴി.
അതേസമയം ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായ കൽപ്പേഷ് വഴിയാണ് വിൽപ്പന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ അന്വേഷണ സംഘം ജ്വല്ലറിയിൽ നിന്നും ഈ സ്വർണം കണ്ടെടുത്തിരുന്നു. ഗോവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും ആണ് കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
