പാലക്കാട്‌ കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം;  പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം

OCTOBER 30, 2025, 6:29 AM

പാലക്കാട്‌: പാലക്കാട്‌ കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം ഉണ്ടായതായി റിപ്പോർട്ട്. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി. 

എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ടാങ്കറിൽ നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ അഗ്നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam