കോട്ടയം:ഈരാറ്റുപേട്ട ഗവ.ഹയർസെക്കൻഡറി സ്കൂൾപരിസരം വൃത്തിയാക്കാനെത്തിയ തേനി സ്വദേശി എം.രങ്കനാഥൻ ‘‘ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’’- അധ്യാപികയ്ക്ക് നൽകിയ അഭിനന്ദനം. സ്കൂളിലെ പുറംജോലിക്ക് വന്നയാളുടെ അഭിപ്രായംകേട്ട് പ്രഥമാധ്യാപിക ഷീലാ സലിം രങ്കനാഥനെ അടുത്തേക്ക് വിളിച്ചു.‘‘ നീ ആരാണ്’’. ചോദ്യത്തിന് മുന്നിൽ പതറിയില്ല. പകരം ആരുേടയും ഉള്ളുലയ്ക്കുന്ന സ്വന്തം ജീവിതകഥ പറഞ്ഞു.
ഉത്തമപാളയം കോംബെ ആർസി സ്കൂളിലാണ് പഠിച്ചത്. ഹൈസ്കൂൾ, പ്ലസ് ടു എസ്‌കെപി ഹയർസെക്കൻഡറി സ്കൂളിൽ . മധുരൈ അമേരിക്കൻ കോളേജിൽനിന്ന് തമിഴ്സാഹിത്യത്തിൽ ഡിഗ്രി പാസായി. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് വിദൂരവിദ്യാഭ്യാസത്തിൽ തമിഴിൽ ബിരുദാനന്തര ബിരുദവും. പിന്നെ മാർത്താണ്ഡം സെയ്‌ൻറ് ജോസഫ് ടീച്ചർ എജുക്കേഷൻ കോളേജിൽനിന്ന് ബിഎഡും, തൃച്ചി ജീവൻ കോളേജ് ഓഫ് എജുക്കേഷനിൽ നിന്ന് എംഎഡും നേടി.
കോംബെ എസ്‌കെപി സ്കൂളിൽ ഒരുവർഷം താത്കാലിക അധ്യാപകനായി. ശമ്പളം 6000 രൂപ മാത്രം.അതും കൃത്യമായി കിട്ടില്ല. അപ്പോഴാണ് കേരളത്തിലേക്ക് വന്നത്.
തമിഴിൽ ബിരുദാന്തരബിരുദവും എംഎഡും പാസായിട്ടും തമിഴ്നാട്ടിൽ മികച്ച ശമ്പളത്തിൽ ജോലി കിട്ടാതെ വന്നപ്പോൾ കേരളത്തിലേക്ക് വന്നതാണ്. അതും കൂലിപ്പണിക്കായി. ഒരുഒരുവർഷം മുൻപ് കേരളത്തിൽ എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
