വ്യാജ വോട്ട് ആക്ഷേപം; തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്‍ ഹൈക്കോടതിയില്‍

APRIL 2, 2026, 8:54 PM

കൊച്ചി: തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ ഹൈക്കോടതിയില്‍. വ്യാജ വോട്ട് ആക്ഷേപം ഉയര്‍ത്തി ടികെ ഗോവിന്ദന്റെ ഹര്‍ജി നല്‍കി.

ആബ്‌സന്റ് - ഡെത്ത് - ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കണം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ടികെ ഗോവിന്ദന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.സിപിഐഎം കോട്ടകളില്‍ വ്യാജവോട്ട് സാധ്യതയുണ്ടെന്നും സിപിഐഎം വന്‍തോതില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്നും ടി കെ ഗോവിന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ടികെ ഗോവിന്ദന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേ സമയം സിപിഐഎമ്മിന് എതിരെ ഗുരുതര ആരോപണവുമായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നുവെന്ന ആരോപണമാണ് കെ സി വേണുഗോപാല്‍ ഉന്നയിച്ചത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത് സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam