തിരുവനന്തപുരം : മന്ത്രിമാരുടെ പേരിനൊപ്പം 'ബഹുമാനപ്പെട്ട' എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ.
സംസ്ഥാന സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ നേരത്തെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ള ടി പത്മനാഭന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുകയാണ്.
മന്ത്രിയെ 'ബഹു' എന്ന് അഭിസംബോധന ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും. പൊലീസ് പിടിച്ചാൽ മർദിക്കുകയും ചെയ്യുമെന്ന അവസ്ഥയാണുള്ളതെന്നും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും താൻ മന്ത്രിയെ 'ബഹു' എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഇതോടൊപ്പം എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താൻ സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്