ന്യൂ മാഹി ഇരട്ട കൊലപാതകം: തെളിവില്ലാതാക്കിയത് പൊലീസ് തന്നെയാണെന്ന ആരോപണവുമായി മുൻ ഡിജിപി TP സെൻകുമാർ

OCTOBER 9, 2025, 1:17 AM

തിരുവനന്തപുരം: ന്യൂ മാഹി ഇരട്ട കൊലപാതകത്തിൽ പൊലീസിനെതിരെ ​ഗുരുതരമായ ആരോപണവുമായി മുൻ ഡിജിപി TP സെൻകുമാർ രംഗത്ത്.

കേസിൽ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണെന്ന് ടി പി സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുഴുവൻ പ്രതികളെയും വെറുതെ വിടാനുള്ള കാരണം തെളിവ് ഇല്ലാതാക്കിയത് തന്നെയാണ്.

പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറുകയും ചെയ്യുന്നു

vachakam
vachakam
vachakam

ഫസൽ വധക്കേസിൽ ആർഎസ്എസ്നെ പ്രതിയാക്കുവാൻ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിച്ചു. സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച DYSP രാധാകൃഷ്ണന് അതീവ ദുരന്തങ്ങൾ ഉണ്ടായി.അന്ന് രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ചത് 2 ഡിവൈഎസ്പിമാരാണ് .

രാഷ്ട്രീയക്കാർക്ക് സഹായം നൽകിയ ഉദ്യോഗസ്ഥർ പല സ്ഥാനമാനങ്ങളും നേടിയാണ് വിരമിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam