കോഴിക്കോട്: വോട്ടിങ് മെഷീനില്‍ ചിഹ്നത്തിന് വലിപ്പമില്ലെന്ന പരാതിയുമായി മുസ്‌ലിം ലീഗ്.
നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിശോധനയ്ക്കിടയിലാണ് ‘കോണി’ ചിഹ്നത്തിന് വലിപ്പമില്ലെന്ന് പരാതി ഉയര്‍ന്നത്.
കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, മുഖദാര്‍ വാര്‍ഡുകളിലെ വോട്ടിങ് മെഷീനിലാണ് ചിഹ്നത്തിന് വലിപ്പക്കുറവ് കണ്ടെത്തിയത്.
പരാതിയില്‍ ജില്ലാ കളക്ടര്‍ പ്രാഥമിക പരിശോധന നടത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
