കൊല്ലം: മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് പാല്‍, മുട്ട, ഇറച്ചി ഉല്‍പാദനത്തില്‍ സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
വിഷന്‍ 2031 സെമിനാര്‍ പരമ്പരയുടെഭാഗമായി സംസ്ഥാനതല സെമിനാര്‍ കടയ്ക്കല്‍ ഗാഗോ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇറച്ചിക്കോഴികളെ കൂട്ടമായിവളര്‍ത്തുന്ന 1000 ബ്രോയ്‌ലര്‍ ഗ്രാമങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളില്‍ അറവുശാലാഉപോല്പന്ന വ്യവസായങ്ങളും സാധ്യമാക്കുന്ന റെന്‍ഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും.
കാലിപ്രജനനം, മൃഗചികിത്സ, പദ്ധതിആസൂത്രണനിര്‍വഹണം എന്നിവയില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തും. പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്മുന്നേറുന്ന കേരളത്തിന് 2031 ഓടെ പാല്‍ ഉല്‍പ്പാദനം 70 ലക്ഷം ലിറ്ററില്‍ നിന്ന് 95 ലക്ഷമായി വര്‍ധിപ്പിക്കുകയും പശുക്കളുടെഉല്‍പ്പാദനക്ഷമത 10.79 ലിറ്ററില്‍ നിന്ന് 12 ലിറ്റര്‍ ആക്കുകയുമാണ് ലക്ഷ്യം.
ദിനംപ്രതി ആഭ്യന്തര മുട്ട ഉല്‍പ്പാദനം 60 ലക്ഷത്തില്‍ നിന്ന് 84 ലക്ഷമായി ഉയര്‍ത്തുകയും മാംസോല്‍പ്പാദനം 40% വര്‍ധിപ്പിക്കുകയും ചെയ്ത് മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതിആശ്രിതത്വം കുറയ്ക്കുകയുംവേണം. ലക്ഷ്യങ്ങള്‍കൈവരിക്കുന്നതിലൂടെ കര്‍ഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷന്‍ 2031 വിഭാവനംചെയ്യുന്നത് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്