തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പോസ്റ്റ് ഷെയർ ചെയ്ത അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിച്ചു.ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന്റെ സസ്‌പെൻഷനാണ് പിൻവലിച്ചത്. സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നൽകിയ നിര്‍ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു.
വിരമിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയിൽ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് ജവാദ് സുബൈറിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രസ്താവനയെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
