കൊച്ചി: മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയിലായതായി റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്.
അതേസമയം ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്നലെയാണ് മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അക്രമികൾ അടിച്ചുതകര്‍ത്തിരുന്നു.
ബിഷപ്പിന്റെ കാര്‍ വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍വെച്ച് ഇടിച്ചിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് മൂവാറ്റുപുഴ വെളളൂര്‍ക്കുന്നത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത്. പാലായിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം. ബിഷപ്പ് പരാതി നല്‍കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
