തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി.
അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ചിത്രം നേരത്തെ താൻ പോസ്റ്റ് ചെയ്തിരുന്നുവെന്നും അത് നീക്കം ചെയ്യുകയാണെന്നും അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിൻവലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിനിരയായ അതിജീവിതയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്തിരുന്നത്.
ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
