തൃശൂര്‍: തൃശൂരിലെ വോട്ടര്‍പട്ടിക വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്.
ടി.എന്‍ പ്രതാപന്റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുക. കഴിഞ്ഞ 12നാണ് ടി.എന്‍ പ്രതാപന്‍ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.
വ്യാജ രേഖകള്‍ ചമച്ച് വോട്ട് ചേര്‍ത്തുവെന്നാരോപിച്ചാണ് ടി.എന്‍ പ്രതാപന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്.
സുഭാഷ് ഗോപി ഉള്‍പ്പെടെ മൂക്കാട്ടുകരയില്‍ നിയമവിരുദ്ധമായി 11 വോട്ടുകള്‍ ചേര്‍ത്തു എന്നാണ് ടി. എന്‍ പ്രതാപന്റെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
