‘തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം; വികസനം വരണമെങ്കിൽ ബിജെപി വരണം’; സുരേഷ് ഗോപി

JANUARY 2, 2026, 9:33 PM

കൊല്ലം: വികസനം സംഭവിക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി.  തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താൻ പറഞ്ഞത്. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ സെൻട്രൽ ഫോറൻസികിന് വേണ്ടി സംസ്ഥാന സർക്കാരിന് സ്ഥലം അനുവദിക്കാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇത് തൃശൂരിന് മാത്രം സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. സെൻട്രൽ ഫോറൻസിക് തിരുവനന്തപുരത്തേയ്ക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണം. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസ്സിലാക്കണം. പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറഞ്ഞില്ല. അത് ജനങ്ങൾക്കറിയാം- സുരേഷ് ​ഗോപി പറ‍ഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam