തൃശൂർ: തൃശ്ശൂരിൽ റാപിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം അഭികാമ്യമെന്ന് വ്യക്തമാക്കി തൃശൂർ എംപി സുരേഷ് ഗോപി. തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കിയെന്നും ഇപ്പോൾ മെട്രോ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പൂര നഗരിയിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അതേസമയം തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണ് എന്നും റാപിഡ് റെയിൽ ട്രെയിൻ സിസ്റ്റം ആണ് തൃശൂരിന് അഭികാമ്യം. അതാകുമ്പോൾ 15 കിലോമീറ്ററിന് ഒരു സ്റ്റോപ്പ് മതി. കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടാൻ പദ്ധതിയായിട്ടുണ്ട്. ലോക്നാഥ് ബെഹ്‌റ ഡൽഹിയിൽ എത്തിയാൽ അതിൽ ഒരു തീരുമാനമാകും എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്