തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാൽ ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളിൽ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരിൽ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനെ ചിലർ ഭയക്കുകയാണ്.
അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ ക്യാപ്സൂളുകളാണ്.
തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും നിങ്ങൾ ബിജെപിക്ക് സമ്മാനിക്കണം. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്