കോഴിക്കോട്: ‘മറ്റേ മോനേ’ എന്ന പ്രയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. ആ പദം മറ്റൊരു അർത്ഥത്തിൽ ഉപയോഗിച്ചതല്ലെന്നും, എയിംസ് വരുമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, വേദിയിൽ സംസാരിക്കുമ്പോൾ വീണ്ടും ‘മറ്റേ’ എന്ന പദം ഉപയോഗിച്ച് സുരേഷ് ഗോപി വീണ്ടും ശ്രദ്ധ നേടി. രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചതിനെ വിവാദമാക്കിയത് “മറ്റേ ഗുണം” കൊണ്ടാണെന്ന് ആണ് അദ്ദേഹം പറഞ്ഞത്. രാജീവ് ചന്ദ്രശേഖർ പ്രസംഗത്തിലായതിനാൽ ഷാൾ സ്വയം അണിയുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. “ഇത് പ്രചരിപ്പിക്കുന്നവർ മറ്റേഗുണത്തിൽപ്പെട്ടവരാണ്,” എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പ്രതികരിച്ചു.
‘പ്രജ’ എന്ന പദം ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “ഞാൻ പ്രജ എന്ന് പറഞ്ഞാൽ ചിലർ തിരിച്ച് രാജാവ് എന്ന് പറയുന്നു. പ്രജ എന്നതിൽ തന്നെ രാജ ഉണ്ട്. ചൊറിയുന്നവർക്ക് വേണ്ടിയാണ് ആ പദം വീണ്ടും വീണ്ടും പറയുന്നത്,” എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്