അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ ശല്യമാണ്, ഇർക്കിലിപ്പാർട്ടികൾ കാരണം സ്ഥാനാർഥികൾ വർധിച്ചു; സുരേഷ് ഗോപി

MAY 31, 2025, 8:26 AM

തൃശ്ശൂർ: അടിക്കടിയുള്ള തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു പൗരൻ എന്നനിലയിൽ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. 

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തൃശ്ശൂരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈർക്കിലിപ്പാർട്ടികൾകൂടിയത് കൊണ്ട്  സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു. കച്ചവടക്കാരെ സമ്മതിക്കണം.പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും.

vachakam
vachakam
vachakam

അതുകൊണ്ട് രാജ്യം മുഴുവൻ ഒറ്റത്തിരഞ്ഞെടുപ്പാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. 55, 57 ദിവസമാണ് ഒരു ഇലക്ഷന് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഒരു സോണിൽ ഇലക്ഷൻ നിശ്ചയിച്ച് കഴിഞ്ഞാൽ കൃത്യം പോളിംഗ് ദിവസത്തിന് 17 ദിവസം മുമ്പ്, അതായത് 15 ദിവസത്തിൽ കൂടുതൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam