സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം വേണം; മാത്യു കുഴല്‍നാടന്‍  അപ്പീല്‍ നല്‍കി

OCTOBER 5, 2025, 10:13 PM

ന്യൂഡൽഹി: സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്‌റ്റിസ് വിനോദ്ചന്ദ്രൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് മാത്യൂ കുഴല്‍നാടന്റെ അപ്പീല്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് മാത്യൂ കുഴല്‍നാടന്റെ ആവശ്യം. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം.

vachakam
vachakam
vachakam

മാസപ്പടി ഡയറി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവില്ലെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി തള്ളിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam