“നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ?”; ശബരിമല കേസിൽ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം

MAY 5, 2026, 2:28 AM

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനം ഉയർത്തി സുപ്രീംകോടതി. “നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ?” എന്ന ചോദ്യമാണ് ജസ്റ്റിസ് ബി വി നാഗരത്ന ഉന്നയിച്ചത്. “നിങ്ങൾക്ക് ശബരിമലയിൽ എന്താണ് കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ?” എന്നായിരുന്നു കോടതിയുടെ കടുത്ത പരാമർശം.

യുവ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട സംഘടന നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി വിമർശിച്ചു. സംഘടനയുടെ പ്രസിഡൻറ് ആരാണെന്ന് ചോദിച്ചപ്പോൾ നൗഷാദ് അലി എന്നാണ് മറുപടി നൽകിയതെന്നും, ഇത്തരം പൊതുതാൽപര്യ ഹർജിയിൽ അവരുടെ താൽപര്യം എന്താണെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. ഇത്തരം ഇടപെടലുകൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നൽകി.

അതേസമയം, യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇപ്പോൾ കോടതിയിൽ പരിഗണിക്കുന്നത്. മുൻ വാദത്തിനിടെ ശബരിമലയിൽ പ്രവേശിച്ച സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോയെന്ന ചോദ്യവും കോടതി ഉയർത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam