മുഖ്യമന്ത്രി പോരിൽ വി ഡി സതീശന് പിന്തുണ; ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം

MAY 8, 2026, 1:28 AM

കോട്ടയം: മുഖ്യമന്ത്രിയായി വി ഡി സതീശൻനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകൻ. കോട്ടയം കുറുപ്പതറ സ്വദേശിയായ ഫ്രാൻസിസ് ആണ് ലൈറ്ററുമായി ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധം നടത്തിയത്.

“102 സീറ്റുകളിൽ യുഡിഎഫിനെ വിജയിപ്പിച്ച ജനവിധി മാനിക്കണം. ഞായറാഴ്ച ഹൈക്കമാൻഡ് വി ഡി സതീശന്റെ പേര് പ്രഖ്യാപിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധമുണ്ടാകും” എന്നാണ് ഫ്രാൻസിസ് പറഞ്ഞത്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ കേരളത്തിൽ ബിജെപി ശക്തിപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി ഡി സതീശനെയും കെ സി വേണുഗോപാലിനെയും പിന്തുണച്ച് ഫ്‌ളക്‌സുകളും പ്രചാരണങ്ങളും ശക്തമായിരിക്കെയാണ് കുറുപ്പതറയിലെ പ്രതിഷേധം ശ്രദ്ധേയമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam