പത്തനംതിട്ട: മുഖ്യമന്ത്രി പരാജയം സമ്മതിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിൽ നിന്ന് അത് വ്യക്തമാണെന്നും പ്രതികരിച്ചു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാർ ജയിലിലാണ്, വാസു അകത്താണ്. ഇത്തരം ഗൗരവമുള്ള സംഭവങ്ങളിൽ പാർട്ടി നടപടി ഉണ്ടായില്ല. നടപടിയെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം പ്രതികൾക്ക് പാർട്ടിയുടെ രക്ഷാകവചമുണ്ടെന്നും സണ്ണി ജോസഫ് വിമർശിച്ചു. ജില്ലാ കമ്മിറ്റിയിൽ കയ്യാങ്കളി നടത്തിയ ആളാണ്. പാർട്ടിയെ വെല്ലുവിളിച്ച് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ആളാണ്. അങ്ങനെയെല്ലാം ചെയ്ത പത്മകുമാറിനെതിരെ നടപടിയില്ല. ഇന്നലെ ഹൈക്കോടതി പറഞ്ഞതിൽ നിന്ന് കൂടുതൽ ഉന്നതർ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എസ്ഐടി അന്വേഷണത്തിന് വേഗം പോരായെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
നഷ്ടപ്പെട്ട സ്വർണം എത്രയാണെന്നോ അത് ആർക്ക് വിറ്റെന്നോ ഉള്ള കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നുവെന്നും പ്രതികൾക്ക് സല്യൂട്ട് അടിക്കുന്നുവെന്നും സണ്ണി ജോസഫ് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
