കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് കടുംപിടിത്തത്തിൽ സണ്ണി ജോസഫ്; വഴങ്ങി ഹൈക്കമാൻഡ്

MARCH 24, 2026, 12:52 AM

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ട്. പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്നാണ് ഹൈക്കമാൻഡ് ഈ തീരുമാനം എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.

തിരഞ്ഞെടുപ്പ് സമയത്ത് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാലോട് രവി, മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാർ എന്നിവർ അടങ്ങിയ നാലംഗ സമിതിക്കാണ് ചുമതല.

സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെപിസിസി അധ്യക്ഷന്മാർ പദവി ഒഴിഞ്ഞ് പകരം ചുമതല നൽകുന്നതാണ് പതിവ്. തുടക്കത്തിൽ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ പരിഗണിച്ചിരുന്നുവെങ്കിലും, അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന സണ്ണി ജോസഫിന്റെ നിലപാടിനെ തുടർന്നാണ് നിലവിലെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam